ആണവായുധങ്ങൾ നിർമിച്ചത് ഇന്ത്യയുമായി യുദ്ധം ചെയ്യാൻ തന്നെ: പാക്കിസ്ഥാൻ

rocketഇന്ത്യയുമായി ഏതു സമയത്തും നടക്കാവുന്ന യുദ്ധം മുന്നിൽക്കണ്ടാണ് ആണവായുധങ്ങൾ നിർമിച്ചു കൂട്ടിയതെന്ന് പാക്കിസ്ഥാൻ. ഇന്ത്യയുടെ തത്വശാസ്ത്രങ്ങൾ ഏതു സമയത്തും ഉണ്ടാകാനിടയുള്ള യുദ്ധത്തെ ഓർമിപ്പിക്കുന്നു. അതിനെ നേരിടുന്നതിനാണ് ആണവായുധങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞു. ആണവായുധ നിർമാണത്തെപ്പറ്റി പാക്കിസ്ഥാൻ ആദ്യമായാണ് ഔദ്യോഗിക വിശദീകരണം നൽകുന്നത്.

യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണവായുധ നിരായുധീകരണ കരാറിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നും അസീസ് ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനായിട്ടല്ല പാക്കിസ്ഥാൻ ആണവായുധങ്ങൾ നിർമിക്കുന്നത്. വരാനിരിക്കുന്ന യുദ്ധത്തെ തടയുന്നതിനു വേണ്ടിയാണെന്നും അസീസ് കൂട്ടിച്ചേർത്തു. ഈമാസം 22ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി ഷെരീഫ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പാക്കിസ്ഥാൻ വൻതോതിൽ ആണവായുധങ്ങൾ നിർമിച്ചുകൂട്ടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ ആണവായുധങ്ങൾ നിർമിക്കുന്നില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ ഇതുവരെയുള്ള നിലപാട്.

KCN

more recommended stories