പോസ്റ്റല്‍ ബാലറ്റ് അപേക്ഷ മൂന്നു വരെ സ്വീകരിക്കും

elc2014.കാസര്‍കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ സ്വീകരിക്കും. ഏപ്രില്‍ മൂന്നു വരെ അപേക്ഷിക്കാം. പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 9 ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യമൊരുക്കും. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും ഈ വോട്ടിംഗ് സഹായ കേന്ദ്രത്തില്‍ സൗകര്യമുണ്ടാകും. കാസര്‍കോട് ഗവ. കോളേജ്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ബന്ധപ്പെട്ട അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റിനോടൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്ങ്മൂലം സാക്ഷ്യപ്പെടുത്താന്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ സേവനം ഏപ്രില്‍ 9 ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ തന്റെ പോസ്റ്റല്‍ ബാലറ്റ് ലഭിച്ചു കഴിഞ്ഞാല്‍ ഫോറം 13 എ യിലെ നിര്‍ദ്ദിഷ്ട സ്ഥാനത്തും പോസ്റ്റല്‍ ബാലറ്റ് അയക്കേണ്ട കവറിലും പോസ്റ്റല്‍ ബാലറ്റ് സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഫോറം 13 ബി കവറില്‍ നിക്ഷേപിക്കുകയും അത് സീല്‍ ചെയ്യുകയും വേണം. ഫോറം 13 എ യിലെ സത്യവാങ്ങ്മൂലം രേഖപ്പെടുത്തി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഫോറം 13 എ യും വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റും അടങ്ങിയ മുദ്രവെച്ച കവറില്‍ മറ്റൊരു വലിയ കവറിലിട്ട് ഫോറം 13 സി മുദ്ര വെച്ച് കവര്‍ വോട്ടിംഗ് സഹായ കേന്ദ്രത്തിലെ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാവുന്നതാണ്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇ.ഡി.സി. ഏപ്രില്‍ 9 ന് വിതരണ കേന്ദത്തില്‍ നിന്ന് ലഭ്യമാകും. പരിശീലന വേളയില്‍ അല്ലാതെ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം ബാലറ്റ് അയച്ചുകൊടുക്കുന്നതാണ്.

KCN

more recommended stories