ആവേശപ്പോരാട്ടം അവസാനലാപ്പിലേക്ക്; ജില്ലയില്‍ കൊട്ടിക്കലാശം

vote kottikalashamതദേശതിരഞ്ഞെടുപ്പിനുളള ആവേശപ്പോരാട്ടം അവസാനലാപ്പിലേക്ക്. ജില്ലയില്‍ പരസ്യപ്രചാരണം അഞ്ച് മണിക്ക് അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാകും തിങ്കളാഴ്ച വിധിയെഴുതുക. മുന്നണി നേതാക്കളടക്കം ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ പ്രചാരണത്തിനുണ്ട്.കാസർകോട് ജില്ലാപഞ്ചായത്തിൽ 17ൽ 11ഉം യു ഡി എഫ് പിടിക്കുമെന്നാണ് ആത്മവിശ്വാസം.  ആറു ബ്ളോക്ക് പഞ്ചായത്തുകളിൽ പക്ഷെ ഇരുക്കൂട്ടരും ഒപ്പത്തിനൊപ്പം നിൽക്കും. മൂന്നു മുൻസിപാലിറ്റികളിൽ രണ്ടും യു ഡി എഫിനാവും. 38 ഗ്രാമപഞ്ചായത്തുകളിലും ഒപ്പത്തിനൊപ്പമാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ. കാസർകോട് മുൻസിപ്പാലിറ്റിയിൽ ഒൻപത് അംഗങ്ങളായിരുന്നു ബി ജെപിക്ക്. 16 ആണ് ലക്ഷ്യമിടുന്നത്. അന്തഛിദ്രത്തിൽ ആടിയുലഞ്ഞപ്പോൾ ആറിൽ മൂന്നും 2010ൽ പാർട്ടിയെ കൈവിട്ടു. ഉൾപ്പോര് തുടരുന്നതിനിടെ മൂന്നെങ്കിലും പിടിച്ചുനിറുത്താനുള്ള വേവലാതിയിലാണ് ബി ജെ പി.

KCN

more recommended stories