ഇമാദ് സെന്റര്‍ ഉദ്ഘാടനം അഞ്ചിന്

al madeena copyകാസര്‍കോട്: എം.ഐ.സി ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പുതുതായി രൂപീകരിച്ച ഇമാദ് സെന്ററിന്റെ ഉദ്ഘാടനവും, ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികൂട്ടായമയായ ദിശയുടെ സഹകരണത്തോടെ നടത്തുന്ന മൗലവി രണ്ടാം മെമ്മോറിയല്‍ ലക്ചറും ഫെബ്രുവരി 5,6,7 തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഇമാദ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ബഹുസ്വരതയുടെ മാനവീക പക്ഷം എന്ന വിഷയത്തില്‍ സി.എം. അബ്ദുല്ല രണ്ടാം മെമ്മോറിയല്‍ ലക്ച്ചറും സെമിനാറും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി അബ്ദുറഹിമാന്‍ മൗലവി, അഡ്വ.ഹനീഫ് ഇര്‍ശാദി ഹുദവി, ഇസ്ഹാഖ് ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.

 

KCN

more recommended stories