ആന്‍ഡ്രോയ്ഡ് ഫോണിന്റെ ചാര്‍ജ്ജ് തീര്‍ക്കുന്നത് ഫെയ്‌സ്ബുക്ക്?

facebookആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരുടെ എക്കാലത്തേയും പരാതിയാണ് എളുപ്പത്തിൽ തീർന്നു പോകുന്ന ബാറ്ററിയും, വേഗതക്കുറവും. എന്നാൽ ഈ പ്രശ്നങ്ങളിലെ യഥാർത്ഥ വില്ലൻ ഫെയ്സ്ബുക്കാണെന്നാണ് ചില നിരീക്ഷണങ്ങൾ വിരൽ ചൂണ്ടുന്നത്. ആൻഡ്രോയ്ഡ് ഫോണുകൾക്കായി പ്ലേ സ്റ്റോർ വഴി ലഭ്യമാക്കിയിരിക്കുന്ന ഫെയ്സ്ബുക്ക് ആപ്പ് ഗൂഗിളിന്റെ സ്വന്തം ഒഎസിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് പാര പണിയുന്നതായാണ് സൂചനകൾ.ആൻഡ്രോയ്ഡ് ഫോണുകളിലെ ഫെയ്സ്ബുക്ക് ആപ്പിനൊപ്പം ഫെയ്സ്ബുക്ക് മെസഞ്ചർ ആപ്ലിക്കേഷനും ഫോണിന്റെ കാര്യക്ഷമത കുറയ്ക്കുന്നുവെന്നാണ് കണ്ടെത്തൽ. ഫോണിലെ ഈ രണ്ട് അപ്പുകളും ഒഴിവാക്കിയാൽ 20 ശതമാനം വരെ ബാറ്ററി ബാക്കപ്പ് വർധിപ്പിക്കാൻ കഴിയും.3000 എംഎഎച്ച് ശേഷിയുള്ള എൽജി ഫോണിന് ഈ രണ്ട് ആപ്പുകൾ ഉപയോഗിച്ച് മുഴുവൻ സമയ 3ജി അല്ലെങ്കിൽ വൈ-ഫൈ കണക്ടിവിറ്റിക്കൊപ്പം ലഭിച്ചു വന്ന 14 മണിക്കൂർ ബാക്കപ്പ് ഫെയ്സ്ബുക്ക് ആപ്പുകൾ ഒഴിവാക്കിയതോടെ 18 മണിക്കൂറായി വർധിച്ചതായി കണ്ടു. അതായത് ശരാശരി ഉപയോഗം കൂടി കണക്കിലെടുക്കുമ്പോൾ 20 ശതമാനത്തിലധികം സമയം ബാറ്ററി നീണ്ടു നിൽക്കുന്നു. ജി 3 സ്റ്റൈലസ് ഫോണിന് എൽജി കമ്പനി വാഗ്ദാനം ചെയ്യുന്നത് പതിനാറര മണിക്കൂർ നേരത്തെ ത്രിജി ഉപയോഗ ബാക്കപ്പാണ്. ഫെയ്സ്ബുക്കിന്റെ ആൻഡ്രോയിഡ് ആപ്പ് മതിയായ റിസർച്ച് ആൻഡ് ഡവലപ്പുമെന്റിനു വിധേയമാക്കാൻ ഫെയ്സ്ബുക്ക് മുതിരാത്തതാണ് ഇത്തരത്തിൽ പോരായ്മകളുള്ള ഒരു ആപ്പിനു പിന്നിലെന്ന് കരുതുന്നു. ആൻഡ്രോയിഡ് ഫോണിന്റെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചു ബാറ്ററി ചോർത്തിക്കളയുന്നതിനൊപ്പം ഫോണിന്റെ വേഗത 15 ശതമാനം വരെ ഫെയ്സ്ബുക്കിന്റെ ഈ അപ്പുകൾ കുറയ്ക്കുന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ പ്രശ്നം തങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ ഇതിനുള്ള പരിഹാരവുമായി എത്തുമെന്നാണ് ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക വ്യക്താവ് പറയുന്നത്. ഈ വാദ പ്രതിവാദങ്ങൾക്കിടയിൽ ആപ്പുകളുടെ പോരായ്മയ്ക്ക് ഫെയ്സ്ബുക്ക് പരിഹാരം കണ്ടെത്തുന്നത് വരെ ഫെയ്സ്ബുക്കിന്റെ ആൻഡ്രോയിഡ് ആപ്പ് ഉപയോഗിക്കാതെ മൊബൈലിലെ ഇന്റർനെറ്റ് ബ്രൗസറിൽ ഫെയ്സ്ബുക്ക് തുറക്കുന്നതാകും ആൻഡ്രോയിഡ് ഫോണിന്റെ ബാറ്ററിക്കും വേഗതക്കും നല്ലത്.

KCN

more recommended stories