പയ്യന്നൂരില്‍ ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു

payyanurപയ്യന്നൂര്‍: വളപട്ടണം-കൊറ്റി ജലപാത വികസനവുമായി ബന്ധപ്പെട്ട് പുഴയില്‍ നിന്നുള്ള മണല്‍ ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന രാമന്തളി കല്ലേറ്റുംകടവിലെ കേന്ദ്രത്തിലെ ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വള്ളങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമുയര്‍ന്നു.
പുലര്‍ച്ചെയോടെ പയ്യന്നൂരില്‍ നിന്നുമെത്തിയ പോലീസ് സംഘമാണ് ഇവ നശിപ്പിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
കെ ഇ എം ഡി ഇ എല്ലിന്റെ യൂണിറ്റാണ് ഇവിടെ നിന്നും മണല്‍ ശേഖരിക്കുന്നത്. എന്നാല്‍ പുഴയില്‍ നിന്നും മണല്‍ വാരുന്നത് പൂര്‍ണ്ണമായും നിരോധിച്ച് കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഇത് ലംഘിച്ച് കൊണ്ടാണ് കമ്പനി മുമ്പ് കിട്ടിയ ഉത്തരവിന്റെ മറവില്‍ മണല്‍ വാരുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ലോഡ് കണക്കിന് മണലാണ് പുഴയില്‍ നിന്നും ശേഖരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ മണല്‍ വാരുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്ന് ഫൈബര്‍ വള്ളങ്ങളാണ് ഇവിടെ അഗ്നിക്കിരയായിരിക്കുന്നത്. വള്ളങ്ങളില്‍ ഘടിപ്പിച്ച രണ്ട് എഞ്ചിനുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

KCN

more recommended stories