സിറിയയില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ : 25 പേര്‍ മരിച്ചു

damas

ദമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തില്‍ ഉണ്ടായ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഹോംസ് നഗരം.  നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു. അസദ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭം സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തുടങ്ങിയ 2011 മുതല്‍ അക്രമ സംഭവങ്ങളില്‍ ഒന്നരലക്ഷം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. 90 ലക്ഷംപേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.

KCN

more recommended stories