ഏഷ്യാ കപ്പ്: ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 139 റൺസ് വിജയലക്ഷ്യം

indiaമിർപൂർ∙ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 139 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഒാവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടാനെ സാധിച്ചുള്ളൂ. 30 റൺസെടുത്ത കപുഗേദരയും 22 റൺസെടുത്ത സിരിവർധനയുമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്. ദിൽഷനും ആഞ്ചലോ മാത്യൂസും 18 റൺസ് വീതം നേടി.

ഇന്ത്യയ്ക്കായി ബൂംറ, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആശിഷ് നെഹ്റ ഒരു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മൽസരങ്ങളിൽ ഇല്ലായിരുന്ന ശിഖർ ധവാനെ ഇന്ത്യൻ ഇലവനിൽ ഉൾപ്പെടുത്തി. പകരം ഫോമിലല്ലാത്ത അജങ്ക്യ രഹാനെ പുറത്തിരിക്കും. കളിച്ച രണ്ടു മൽസരവും ജയിച്ച ഇന്ത്യയ്ക്ക് ശ്രീലങ്കയെ തോൽപിക്കാനായാൽ ഫൈനൽ ഉറപ്പിക്കാം.

KCN

more recommended stories