ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഇസ്ലാം മതം ഇല്ലാതാക്കണമെന്ന് ബിജെപി നേതാവ്

Apple copyബംഗളൂരു: ലോകത്ത് ഇസ്ലാം മതം നിലനില്‍ക്കും വരെ തീവ്രവാദവും നിലനില്‍ക്കുമെന്ന് ബിജെപി എംപി ആനന്ദ് കുമാര്‍ ഹെഡ്‌ഗേ. കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് രാം ശങ്കര്‍ കതേരിയ നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയ്ക്കു പിന്നാലെ വിവാദ പ്രസ്താവനയുമായി ആനന്ത് കുമാര്‍ ഹെഡ്‌ഗെ രംഗത്തെത്തിയിരിക്കുന്നത്.

ലോകത്ത് ഇസ്ലാം മതം നിലനില്‍ക്കുന്നടുത്തോളം കാലം തീവ്രവാദത്തെ തടുക്കാന്‍ സാധിക്കില്ല, ലോകത്ത് സമാധാനാന്തരീക്ഷം സ്ഥാപിക്കണമെങ്കില്‍ ഇസ്ലാമിനെ ഇല്ലാതാക്കണമെന്ന് ഹെഡ്‌ഗേ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എന്നാല്‍ തീവ്രവാദ വിഷയത്തിനു പുറമേ താന്‍ ഒരു സമുദായത്തേയും ലക്ഷ്യമാക്കി യാതൊരു വിധത്തിലുമുള്ള പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ലെന്നും ഹെഡ്‌ഗേ വ്യക്തമാക്കി.

വിഎച്ച്പി നേതാവ് അരുണ്‍ മാതുറിന്റെ മരണത്തെത്തുടര്‍ന്ന് സംഘടിപ്പിച്ച അനുശോചന യോഗത്തിലായിരുന്നു കേന്ദ്ര സഹമന്ത്രി റാം ശങ്കര്‍ കതേരിയയുടെ മുസ്ലീം വിരുദ്ധ പ്രസ്താവന. സാമുദായിക പരമായ അവസാന യുദ്ധത്തിന് തയ്യാറായിരിക്കാന്‍ സംഘപരിവാര്‍ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മുസ്ലീം വിരുദ്ധ പ്രസ്തവനയെത്തുടര്‍ന്ന് കതേരിയയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്ന് സമാജ്‌വാദി നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പാര്‍ലമെന്റ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

 

 

KCN

more recommended stories