വെല്‍ഫയര്‍ സ്‌കീം ക്യാമ്പയിനുമായി ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി

kmccദുബൈ: നിരവധി സഹായങ്ങള്‍ നിര്‍ദരര്‍ക്ക് എത്തിക്കാന്‍ ദുബായ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ.എം.സി.സി.യുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മരണനന്തരമായി 5 ലക്ഷം ഇന്ത്യന്‍ രൂപയും അപകടം ജോലി ചെയ്യാനാവാത്ത വിധമുള്ള അംഗ വൈകല്യം ചികിത്സ എന്നീ അടിയന്തര ഘട്ടങ്ങളിലും, നിശ്ചിത കാലയളവ് പൂര്‍ത്തിയാകി വിസ കാന്‍സെല്‍ ചെയ്തു നാട്ടില്‍ പോകുന്നവര്‍ക്ക് ഉചിതമായ ആനുകൂല്യം നല്കുന്ന ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി യുടെ വെല്‍ഫയര്‍ സ്‌കീം ക്യാമ്പയിന്‍ ശക്തമാകാനും ദുബായ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ.എം.സി.സി.യുടെ ദേര തോട്ടില്‍ അബ്ദുല്‍റഹിമാന്റെ വസതിയില്‍ ചേര്‍ന്ന പ്രവര്ത്തക സമിതി യോഗം തീരുമാനിച്ചു .ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉപ്പി കല്ലങ്കൈ അധ്യക്ഷതവഹിച്ചു ദുബൈ കെ.എം.സി.സി. കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിംഗ് ജനറല്‍ സെക്രട്ടറി രഹീം നെക്കര മണ്ഡലം വൈസ് പ്രേസിടന്റ്‌റ് കരീം മോഗര്‍ ആശംസഗല്‍ നേര്‍ന്നു കാസര്‍ഗോഡ് മണ്ഡലം വെല്‍ഫയര്‍ സ്‌കീം കോ ഓര്‍ഡിനേറ്റര്‍ സിദ്ദീഖ് ചൗക്കി വെല്‍ഫയര്‍ സ്‌കീമിനെക്കുറിച്ച് വിവരണങ്ങള്‍ നടത്തി. വെല്‍ഫയര്‍ സ്‌കീം ക്യാമ്പയിനിലെ ആദ്യ അംഗത്വം സലാം കന്യപ്പാടി സഹീര്‍ അര്‍ജാലിനു നല്‍കി നിര്‍വഹിച്ചു. . ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി സ്വാഗതം പറഞ്ഞു. വെല്‍ഫയര്‍ സ്‌കീം പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ നിസാം ചൗക്കി,ഷക്കീല്‍ എരിയാല്‍,അബ്ദുല്ല കുളങ്കര,ബഷീര്‍പള്ളത്തില്‍,സാബിത്ത് ചൗക്കി,നസീര്‍ ഐവ,അബ്ദുല്‍റഹിമാന്‍ തോട്ടില്‍,അബൂബക്കര്‍ മുക്രി,സമീര്‍ പുത്തൂര്‍,അസീസ് കല്പന,ശുക്കൂര്‍ മുക്രി,ഹസൈനാര്‍ ചൗക്കി,ഷാന്‍വര്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രഷറര്‍ ഹാരിസ് പീബീസ് നന്ദി പറഞ്ഞു. വെല്‍ഫയര്‍ സ്‌കീം പദ്ധതിയിലെ അംഗങ്ങള്ക്ക് നല്ഗുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച് യു എ ഇ യിലെയും ഇന്ത്യയിലെയും നിരവധി സ്ഥാപനങ്ങള്‍ സംരംഭങ്ങള്‍ സര് വീസുഗല്‍ തുടങ്ങിയവയില്‍ നിന്ന് സാമ്പതിഗ ഇളവുഗലും മറ്റു സേവനങ്ങളും ലഭ്യമാകും തന്റേതല്ലാത്ത കാരണത്താല്‍ ജ്യോലി നഷ്ടപെട്റ്റ് നാട്ടില്‍ പോഗുന്നവരില്‍ പദ്ധദിക്ക് കീഴില്‍ 5 വര്ഷം പൂര്തീകരിച്ചു നിര്ധനരും അര്ഹരുമായ അംഗങ്ങള്ക്ക് പധധിക്ക് കീഴില്‍ അവരുടെ കാലാവധി പരിഗണിച് അര്ഹമായ സഹായധനം നല്ഗുന്ന ഇ പദ്ധതിയില്‍ കെ എം സി സി യുടെ മുഴുവാന്‍ പ്രവര്ത്തകരും അനുബാവിഗലും അംഗങ്ങള്‍ ആവണം എന്ന് ദുബായ് കെ എം സി സി മൊഗ്രാല്‍ പുതൂര് പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു വെല്‍ഫയര്‍ സ്‌കീമില്‍ അങ്ങമാഗാന്‍ ആഗ്രഹിക്കുന്നവര്‍ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സിദ്ദീക്ക് ചൗക്കി,പഞ്ചായത്ത് കമ്മിറ്റി ഭാരവഹിഗളായ പ്രസിഡന്റ് ഉപ്പി കല്ലങ്കൈ,ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി,ട്രഷറര്‍ ഹാരിസ് പീബീസ്,വെല്‍ഫയര്‍ സ്‌കീം പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ നിസാം ചൗക്കി എന്നിവരുമായോ മറ്റു ഭാരവഹിഗലുംയോ ബന്ധപ്പെടണം എന്ന് അഭ്യര്തിച്ചു കൂടുതല്‍ വിവരങ്ങള്ക്ക് 055 2037394 0503041290 എനീ നമ്പരില്‍ ബന്ധപ്പെടണം

KCN

more recommended stories