കള്ള് ചെത്തിനിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണമായി മരണപ്പെട്ടു

kallചെറുവത്തൂര്‍:  കള്ള് ചെത്തിനിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണമായി മരണപ്പെട്ടു. ചെറുവത്തൂര്‍ മയ്യിച്ചയിലെ കുഞ്ഞിരാമന്റെ മകന്‍ രതീഷ് (37) ആണ് മിരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

മയ്യിച്ചയിലെ പറമ്പില്‍ തെങ്ങില്‍ നിന്നും കള്ള് ചെത്ത് ജോലിയില്‍ ഏര്‍പെടുന്നതിനിടെ രതീഷ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി ക്ഷതമേറ്റ രതീഷിനെ ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

KCN

more recommended stories