നാട്ടകം സമാപിച്ചു

firstcryകാസര്‍കോട്: നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാലിച്ചാമരം റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച നാട്ടകം നാടന്‍കലാമേള സമാപിച്ചു.നെഹ്രുയുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നാടന്‍കലകള്‍ സാംസ്‌ക്കാരിക മുന്നേറ്റത്തിന്റെ പ്രതീകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പി വി ലോജിത്ത് അധ്യക്ഷത വഹിച്ചു. പാറക്കോല്‍ രാജന്‍, വി വി രാജന്‍, ഹരിതമോള്‍ കുമ്പളപ്പളളി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപി കുമാര്‍ ഉദ്ഘാടനം ചെയ്തു. എം വി രാഘവന്‍ അധ്യക്ഷത വഹിച്ചു. ജി അംബുജാക്ഷന്‍ സംസാരിച്ചു. വി മധുസൂദനന്‍ സ്വാഗതവും പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. താവം ഗ്രാമവേദിയുടെ നാടന്‍ കലാസംഗമവും പൂരക്കളി, ദഫ്മുട്ട്, ശിങ്കാരിമേളം എന്നിവയും അരങ്ങേറി.

 

KCN

more recommended stories