തിരുവമ്പാടിയിലുറച്ച് ലീഗ്

city bag (3)തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ താമരശ്ശേരി രൂപത ശക്തമായി എതിര്‍പ്പുയര്‍ത്തിയ തിരുവമ്പാടി മണ്ഡലത്തില്‍നിന്നു പിന്മാറില്ലെന്ന് മുസ്ലിംലീഗ്. ചൊവ്വാഴ്ച കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയിലാണ് ലീഗ് നേതാക്കള്‍ നിലപാട് തറപ്പിച്ചു വ്യക്തമാക്കിയത്. ഇതുള്‍പ്പെടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റിലും മാറ്റമില്ലെന്നും നേതാക്കള്‍ അറിയിച്ചു.

തിരുവമ്പാടി സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ആവശ്യപ്പെടുന്നതും രൂപതയുടെ ബലത്തിലാണ്. മാണി ഗ്രൂപ്പിന് കൂടുതല്‍ സീറ്റ് നല്‍കാനോ നിലവിലുള്ളത് മാറ്റാനോ കോണ്‍ഗ്രസും തയ്യാറല്ല. പൂഞ്ഞാര്‍ സീറ്റ് ഉള്‍പ്പെടെയുള്ളവയിലും മാണി അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഒടുവില്‍ കോണ്‍ഗ്രസിന് കീഴടങ്ങും.

ജനതാദള്‍ യു വുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. മട്ടന്നൂര്‍, എലത്തൂര്‍, നേമം എന്നീ സ്ഥിരമായി തോല്‍ക്കുന്ന മൂന്ന് സീറ്റുകള്‍ വച്ചുമാറണമെന്നാണ് ജനതാദള്‍ യു ആവശ്യം. പകരം കായംകുളം, കോവളം, വാമനപുരം എന്നിവ ചോദിക്കുന്നു. ഇതിലും മാറ്റംവരുത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ല. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

 

 

KCN

more recommended stories