മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന എണ്ണപ്പാട കണ്ടെത്തി

vimana

പെര്‍ത്ത് : കാണാതായ മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്തുന്ന സമുദ്രത്തില്‍ എണ്ണപ്പാട കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റെതെന്ന് കരുതിയ സിഗ്നലുകള്‍ കഴിഞ്ഞ ആറുദിവസം മുമ്പാണ് അവസാനമായി ലഭിച്ചത്. ബ്ലാക്‌ബോക്‌സിന്റെ ബാറ്ററി തീര്‍ത്ത് നിര്‍ജീവമായതായാണ് അന്വേഷണസംഘം കരുതുന്നത്.

സമുദ്രത്തിന് മുകളില്‍ കണ്ടെത്തിയ എണ്ണ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് മനുഷ്യനില്ലാതെ പ്രവര്‍ത്തിക്കുന്ന ചെറിയ മുങ്ങിക്കപ്പലുകളുടെ സഹായത്തോടെ പരിശോധന തുടരും.

4500 മീറ്റര്‍ താഴ്ചയില്‍ വരെ പരിശോധന നടത്താന്‍ ഈ മുങ്ങിക്കപ്പലിനാകും.

KCN

more recommended stories