പുകയില ഉല്പന്നങ്ങള്‍ പിടികൂടി

pukayailaവെളളരിക്കുണ്ട് താലൂക്കില്‍ കോട്പ നിയമപ്രകാരം നടത്തിയ റെയ്ഡില്‍ പുകയില ഉല്പന്നങ്ങള്‍ പിടികൂടി. വെളളരിക്കുണ്ട് സ്‌കൂള്‍, കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് സമീപത്തുളള കടകളില്‍ നിന്നാണ് 165 പാക്കറ്റ് ബീഡികളും 45 പാക്കറ്റ് സിഗരറ്റും പിടിച്ചെടുത്തത്.
റെയ്ഡിന് വെളളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ പ്രഭാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍, ജെ എച്ച് ഐ മാരായ രജ്ഞിത്ത് ലാല്‍, വിമല എന്നിവര്‍ നേതൃത്വം നല്‍കി.

 

KCN

more recommended stories