നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

arestകാഞ്ഞങ്ങാട്: വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന ഹോസ്ദുര്‍ഗ് ആവിയിലെ അബ്ദുള്‍ഖാദറിന്റെ മകന്‍ ഷെരീഫിനെ (27) പോലീസ് അറസ്റ്റു ചെയ്തു.
രണ്ടാഴ്ച മുമ്പ് വാറാണ്ടുമായി പോയ ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മധുവിനെ അക്രമിച്ച് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി ഇര്‍ഷാദ്(25) ഗള്‍ഫിലേക്ക് കടന്നുവെന്നാണ് സൂചന. ഇര്‍ഷാദിന്റെ ഉമ്മ ആയിസുവിനും ബന്ധുക്കളെന്ന് സംശയിക്കുന്ന മറ്റ് രണ്ട് പേരുമടക്കം നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ഇതില്‍ ആരെയും ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

KCN

more recommended stories