‘നാടിന്റെ സമഗ്ര വികസനത്തിനും സമാധാന അന്തരീക്ഷത്തിനും മതേതര വോട്ടുകളുടെ ഏകീകരണം അനിവാര്യമെന്ന് സലാം കന്യപ്പാടി

aramana photohop (1) - Copyദുബൈ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് അപകടകരമാണെന്നും നാടിന്റെ സമഗ്ര വികസനത്തിനും സമാധാന അന്തരീക്ഷത്തിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമാണെന്നും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എല്‍ എ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എന്‍ എ നെല്ലിക്കുന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വികസന തുടര്‍ച്ചയ്ക്ക് എന്‍ എ നെല്ലിക്കുന്ന് വീണ്ടും നിയമസഭയില്‍ എത്തേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി സ്വാഗതം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പ്രചാരണം ശക്തമാക്കാനും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം നടത്തുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്‍ കൂടുതല്‍ സജീവമാക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.

എം എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ബി കുഞ്ഞാമു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ കെ ശാഫി, കാസര്‍കോട് മണ്ഡലം പ്രവാസി ലീഗ് മുന്‍ സെക്രട്ടറി എ പി ജാഫര്‍ എരിയാല്‍, ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ടി നൂറുദ്ദീന്‍, ദുബൈ കെ എം സി സി കാസര്‍കോഡ് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം സഹ ഭാരവാഹികളായ എ കെ കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, എം എസ് എഫ് ജില്ലാ മുന്‍ സെക്രട്ടറി മൂസ ബാസിത്, ഷംസു മാസ്‌കോ, നൗഫല്‍ ഡി എം തുടങ്ങിയവര്‍ സംസാരിച്ചു.

ജലാല്‍ കുന്നില്‍, ഹാരിസ് പീബീസ്, ഷക്കീല്‍ എരിയാല്‍, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ്, ബഷീര്‍ പള്ളത്തില്‍, ജംഷി മൂപ്പ, നാച്ചു കുന്നില്‍, റഫീഖ് ചായിത്തോട്ടം, ബിലാല്‍ കോട്ടക്കുന്ന്, ഷംസു എരിയാല്‍, അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, ശുക്കൂര്‍ മുക്രി, സുബൈര്‍ പുത്തൂര്‍, സഹീര്‍ അര്‍ജാല്‍, കുഞ്ഞാമു കീഴൂര്‍, നസീര്‍ ഐവ, സുലൈമാന്‍ മല്ലം, സമീര്‍ പുത്തൂര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു. നിസാം ചൗക്കി നന്ദി പറഞ്ഞു.

 

KCN

more recommended stories