എല്‍ഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനയം മാറ്റില്ല, ബാറുകൾ തുറക്കില്ല: യച്ചൂരി

ldfന്യൂഡൽഹി∙ എൽഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനയം മാറ്റില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പൂട്ടിയ ബാറുകൾ തുറക്കില്ല. മദ്യഉപഭോഗം കുറയ്ക്കുകയാണ് സിപിഎമ്മിന്റെ നയം. സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മദ്യനയത്തെച്ചൊല്ലി ഇപ്പോഴുള്ള വിവാദം അനാവശ്യമെന്നും യച്ചൂരി വ്യക്തമാക്കി. സംസ്ഥാനത്ത് പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. മദ്യവർജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നായിരുന്നു പിണറായി വിജയന്റെ അഭിപ്രായം. സിപിഎം ഒരിക്കലും മദ്യത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല. യുഡിഎഫ് ചാരായനിരോധനം കൊണ്ടുവന്നു. എന്നാല്‍, പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അത് പുനഃസ്ഥാപിച്ചിട്ടില്ല. എല്‍ഡിഎഫ് മദ്യനയം വ്യക്തമാക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവശ്യം തള്ളിക്കളയുന്നുവെന്നും കെപിസിസി വി.എം.സുധീരന്റെ നിലപാടുകള്‍ വെറും ജാഡയാണെന്നും പിണറായി പറഞ്ഞിരുന്നു. എൽഡിഎഫ് അധികാരത്തിൽ വന്നാൽ ബാറുകൾ തുറക്കുമെന്നത് ഉമ്മൻചാണ്ടിയുടെ കുപ്രചാരണം മാത്രമാണെന്ന് വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കി. മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയേ‍ാഗം കുറച്ചുകെ‍ാണ്ടുവരകയാണ് ലക്ഷ്യം. മറിച്ചുളള യുഡിഎഫ് ആരേ‍ാപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വിഎസ് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ വജ്രായുധമാക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. മദ്യനയത്തിന് കിട്ടിയ പിന്തുണ വോട്ടാക്കാൻ യുഡിഎഫ് കച്ചമുറുക്കുമ്പോഴാണ് മദ്യവർജനമാണ് നയമെന്ന് എൽഡിഎഫ് വെളിപ്പെടുത്തിയത്. മദ്യനിരോധനം ഉണ്ടാക്കുന്ന അത്യാപത്ത് മനസിലാക്കിയാണ് ഈ നിലപാടെടുത്തതെന്ന് സിപിഎം നേതൃത്വം ആണയിടുന്നു.

KCN

more recommended stories