മാതാപിതാക്കളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

srikrishna copyബദിയഡുക്ക: ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെക്രാജെ ചാത്തപ്പാടിയില്‍ മാതാപിതാക്കളടക്കം കുടുംബത്തിലെ അഞ്ച് പേരെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഐ ടി ഉദ്യോഗസ്ഥനായ യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനായ അശ്വിന്‍ കല്ലൂരായ (30) ആണ് തൂങ്ങിമരിച്ചത്. വെട്ടേറ്റ പിതാവ് ശ്രീഹരി (57), മാതാവ് ലത (52), ബന്ധുക്കളായ സുമ (33), വനജാക്ഷി (50), സുഗുണമ്മ (80) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് നേരിയ മാനസിക പ്രശ്നം ഉള്ളതായി പറയപ്പെടുന്നു. വീട്ടിലുള്ളവരെയെല്ലാം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഇറങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസുമാണ് പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വെട്ടേറ്റവരുടെയെല്ലാം പരിക്ക് ഗുരുതരമായതിനാലാണ് മംഗളൂരുവിലേക്ക് മാറ്റിയത്. എല്ലാവര്‍ക്കും തലയ്ക്കും കഴുത്തിനും കൈകാലുകള്‍ക്കുമാണ് വെട്ടേറ്റത്.

സംഭവ ശേഷം കാണാതായ യുവാവിനെ അന്വേഷിക്കുന്നതിനിടയിലാണ് വീടിന് സമീപത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോയമ്പത്തൂരിലാണ് ശ്രീഹരിയും കുടുംബവും താമസിക്കുന്നത്. അവധിക്കാലമായതിനാലാണ് നെക്രാജെയിലെ തറവാട് വീട്ടിലെത്തിയത്.

 

KCN

more recommended stories