വോട്ട് വണ്ടി പ്രയാണം 19 ന് തുടങ്ങും

vote vehicleകാസര്‍കോട്:  നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സമ്മതിദായക ബോധവല്‍ക്കരണ വാഹനം 19ന്് പര്യടനം തുടങ്ങും. രാവിലെ 11.30 ന് കളക്ടറേറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ വോട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. വോട്ട് ചെയ്യുന്ന വിധം വോട്ടര്‍ നേരില്‍ മനസ്സിലാക്കുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങള്‍, തെരഞ്ഞെടുപ്പ് സംബന്ധമായ ഇ-അനുമതി, ഇ-പരിഹാരം എന്നീ സോഫ്റ്റ് വെയറുകളും വോട്ട് വണ്ടിയില്‍ പരിചയപ്പെടുത്തും. വോട്ട് വണ്ടി ഇന്ന് മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ വിവിധകേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

KCN

more recommended stories