ബിജെപി എം.എല്‍.എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ കുതിര ചത്തു

work al fazal ad copyഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി സമരത്തിനിടെ ഗുരുതരമായി പരുക്കേറ്റ പൊലീസിന്റെ അശ്വാരൂഢസേനയിലെ ശക്തിമാന്‍ എന്ന കുതിര ചത്തു. ലാത്തി കൊണ്ട് കാലിന് പരുക്കേറ്റ ശക്തമാന്‍ ചികിത്സയിലായിരുന്നു. കൃത്രിമക്കാല്‍ വെച്ചിരുന്നെങ്കിലും അണുബാധ മൂലം കുതിരയുടെ അവസ്ഥയുടെ മോശമാവുകയായിരുന്നു. 14 വയസുള്ള കുതിരയുടെ കൃത്രിമക്കാലില്‍ ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി.

മിണ്ടാപ്രാണിയെ ദ്രോഹിച്ചതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരം പൊലീസ് തടഞ്ഞപ്പോഴാണ് എംഎല്‍എ ഗണേഷ് ജോഷി, കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

 

KCN

more recommended stories