ബൈക്ക് മോഷണം: മാങ്ങാട് സ്വദേശി അറസ്റ്റില്‍

057a1785-d0e3-4f9b-a2ff-bb11d3ba9628 copyപയ്യന്നൂര്‍: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് മോഷ്ടിച്ച കേസില്‍ ഉദുമ, മാങ്ങാട് സ്വദേശി പയ്യന്നൂരില്‍ അറസ്റ്റില്‍. മാങ്ങാട്ടെ അബ്ദുള്‍ മാലികി (19)നെയാണ് പയ്യന്നൂര്‍ എസ് ഐ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തത്. മാതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സലാഹിദ്ദീന്റെ ബൈക്കാണ് ഈ മാസം ഏഴിന് പയ്യന്നൂര്‍, എടാട്ടു നിന്ന് മോഷണം പോയത്. ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അബ്ദുള്‍ മാലിക്കിനെ മറ്റൊരു ബൈക്കു മോഷണ കേസില്‍ മടിക്കേരി പൊലീസ് അറസ്റ്റിലായത്. ചോദ്യം ചെയ്തപ്പോഴാണ് എടാട്ടെ മോഷണം തെളിഞ്ഞത്. മടിക്കേരിയിലെ കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് അബ്ദുള്‍ മാലിക്കിനെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കരയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി പയ്യന്നൂരില്‍ എത്തിയതായിരുന്നു പ്രതി.

 

KCN

more recommended stories