കേസുമായി മുന്നോട്ട് തന്നെ

aramana photohop (1) - Copy copyകാസര്‍കോട്: വി.എസിനെതിരെയുള്ള കേസുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭ 2016 മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നടത്തിയ പ്രസ്താവനയായതിനാല്‍ തന്റെ ഒപ്പമുള്ള 139 സ്ഥാനാര്‍ത്ഥികളെയും ബാധിക്കുമെന്നതിനാലാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. അഡ്വ സി.കെ ശ്രീധരന്‍, അഡ്വ സുബ്ബയ്യറൈ, കെ മൊയ്തീന്‍ കുട്ടി ഹാജി എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

KCN

more recommended stories