കുവൈത്തില്‍ കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

aramana photohop (1) - Copyകുവൈത്ത്: കുവൈത്ത് ഫര്‍വാനിയയില്‍ കാഞ്ഞങ്ങാട് തെക്കുപുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തെക്കുപുറത്തെ അഹ്മദ് ആഇശ ഫാത്വിമ ദമ്പതികളുടെ മകന്‍ ചേനോത്ത് മുസ്തഫ (45)യാണ് മരിച്ചത്.
ആവിയിലാണ് മുസ്തഫയുടെ കുടുംബം താമസിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഭാര്യ: നിഷാന. മക്കള്‍: നഫീസ് (18), സന (11). മൃതദേഹം കുവൈത്ത് ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

KCN

more recommended stories