യുവഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

manoj krishnanകൊച്ചി: പ്രശസ്ത യുവ പിന്നണി ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു. 45 വയസായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ പാലക്കാട് ചന്ദ്രനഗറിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

പാലക്കാട് ചിറ്റൂരിലെ സര്‍ക്കാര്‍കോളേജില്‍ നിന്നാണ് മനോജ് സംഗീതത്തില്‍ എംഎ ബിരുദം പാസായത്. സോപാനം, മന്ത്രിക്കൊച്ചമ്മ, തിരകള്‍ക്കപ്പുറം, സുഭദ്രം, ശുദ്ധമദ്ദളം, മോഹിതം തുടങ്ങി നിരവധി ചിത്രങ്ങളിലായി ഇരുപത്തിയഞ്ചോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ് ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട്.

സിനിമാ ഗാനശാഖയേക്കാള്‍ ലളിത, ഭക്തിഗാന ശാഖയിലായിരുന്നു മനോജ് ഏറെ അറിയപ്പെട്ടിരുന്നത്. നിരവധി ഭക്തിഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മലയാള-തമിഴ് ചാനലുകളിലെ സംഗീത പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു മനോജ് കൃഷ്ണന്‍.

KCN

more recommended stories