കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

മംഗലാപുരം:  വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു.  ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 6.30 മണിയോടെയാണ്ഗു സംഭവം.   ഉഡുപ്പിയില്‍ നിന്ന് മംഗലാപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കെ.എ 20 പി. 4734 നമ്പര്‍ മാരുത് ഈകോ കാറാണ് കുളൂര്‍ പഴയ പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞത്. കാര്‍ ഓടിച്ചിരുന്ന സുലൈമാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കേറ്റ സുലൈമാനെ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories