കൊലയാളിയെക്കുറിച്ച് വിവരം ലഭിച്ചു; അന്വേഷണം ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ച്

perumbavoorപെരുമ്പാവൂർ∙ പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷയുടെ കൊലയാളിയെക്കുറിച്ച് വിവരം ലഭിച്ചതായി വനിതാ കമ്മിഷൻ. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയെടുത്ത ശേഷമാണ് പ്രതികണം. വിവരങ്ങൾ പൊലീസിന് കൈമാറുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ കെ.സി. റോസിക്കുട്ടി അറിയിച്ചു.അതിനിടെ, ദീപയുടെ സുഹൃത്ത് ഇതര സംസ്ഥാനക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കായി പെരുമ്പാവൂരിൽ പൊലീസിന്റെ അഞ്ച് ടീം തിരച്ചിൽ നടത്തുകയാണ്. ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ട്. ജിഷയുടെ ദേഹത്തു കണ്ട പരുക്കുകൾ പൊലീസ് വീണ്ടും വിലയിരുത്തുകയാണ്. ഇതര സംസ്ഥാനക്കാർ ഉൾപ്പെട്ട കേസുകളിലേതിനു സമാനമാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകൾ. അതിനിടെ, ജിഷയുടെ പോസ്റ്റ്മോർട്ടത്തിൽ പാളിച്ചകളില്ലെന്ന് ഫൊറൻസിക് വിദഗ്ധനും വകുപ്പ് മുൻ മേധാവിയുമായിരുന്ന ഡോ.ബി.ഉമാദത്തൻ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൃത്യമാണ്. എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ട്. മൃതദേഹം നേരത്തെ ദഹിപ്പിച്ചതിൽ തെറ്റില്ല. ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഡിജിപിയും സംഘവും എത്തിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനാണെന്നും ഉമാദത്തൻ പറഞ്ഞു. ഡിജിപി: ടി.പി.സെൻകുമാർ ഡോ. ബി.ഉമാദത്തനെ സന്ദർശിച്ചിരുന്നു. കൊച്ചിയിലെ ഉമാദത്തന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിശദമായി വിശകലനം ചെയ്തു. ഫൊറൻസിക് തെളിവുകളെക്കുറിച്ചും സംസാരിച്ചു. ഈ കേസിലെ മുഴുവൻ ഫൊറൻസിക്, പോസ്റ്റ്മോർട്ടം രേഖകളും ഡിജിപിയുടെ കൈവശം ഉണ്ടായിരുന്നു. കൂടിക്കാഴ്ച രണ്ടുമണിക്കൂറോളം നീണ്ടു. സഹോദരിയുടെ സുഹൃത്തിലേക്കാണ് അന്വേഷണം നീളുന്നത്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ട്. വീട്ടിൽനിന്നു ലഭിച്ച വിരലടയാളവും കസ്റ്റഡിയിൽ ഉള്ളവരുടേതുമായി സാമ്യമില്ലെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീളാൻ കാരണം. വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽനിന്നും പരിസരങ്ങളിൽനിന്നും കണ്ടെത്തിയ ആയുധങ്ങളിൽ രക്തക്കറയില്ല. കൊല നടത്തിയത് ഈ ആയുധങ്ങൾ ഉപയോഗിച്ചല്ലെന്ന നിഗമനത്തിലാണ് പൊലീസ്.ദീപയുടെ സുഹൃത്താകാം കൊലപാതകിയെന്ന സംശത്തിലാണ് പൊലീസ്. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥിനി കൊല്ലപ്പെട്ട് പത്തുദിവസം പിന്നിടുമ്പോഴും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമായി സ്ഥിരീകരിക്കാന്‍ കഴിയാത്തതും അയല്‍ക്കാരുടെ മൊഴിയിലെ വിശ്വാസ്യതക്കുറവുമാണ് അന്വേഷണം പ്രതിസന്ധിയിലാക്കുന്നത്. അന്വേഷണ സംഘം കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മൊഴികള്‍ ഉള്‍പ്പടെ പലതും പ്രത‌ികൂലഘടകങ്ങളായി. അയല്‍ക്കാരിലെ മൊഴിയിലെ വൈരുധ്യം അന്വേഷണത്തെ തുടക്കത്തിലേ ബാധിച്ചു. മൂന്നുദിവസം കഴിഞ്ഞാണ് ഇവര്‍ മൊഴിനല്‍കിയത്. പെണ്‍കുട്ടിയെ വീടിനുപുറത്ത് കണ്ടെന്നും അലര്‍ച്ച കേട്ടെന്നും മറ്റുമുള്ള മൊഴികളില്‍ പ്രകടമായ വൈരുധ്യമുണ്ട്. വീട്ടില്‍ നിന്ന് കണ്ടെടുത്ത കെട്ടിടനിര്‍മാണ ഉപകരണങ്ങള്‍ എങ്ങനെയെത്തി എന്നതിനും വ്യക്തമായ മൊഴിയില്ല. വീടിനുള്ളില്‍ കെട്ടിടനിര്‍മാണ സാമഗ്രികള്‍ വന്നതിനെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്താനുണ്ട്.

KCN

more recommended stories