എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.എമ്മില്‍ ചേര്‍ന്നു

rajadhani copyമലപ്പുറം: തിരൂരിലെ മുസ്ലീം ലീഗ് നേതാവും, മുന്‍ എം.എസ്.ഫ് സംസ്ഥാന വൈസ് പ്രസിഡണ്ടും , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗവുമായ അഡ്വ.ടി.പി റൗഫ് മുസ്ലീംലീഗില്‍ നിന്ന് രാജി വെച്ചു. ഇനി മുതല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന് റൗഫ് അറിയിച്ചു. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ മുസ്ലീം ജനവിഭാഗങ്ങളെ വഞ്ചിക്കുന്ന ലീഗിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. യഥാര്‍ത്ഥ ന്യുനപക്ഷ സംരക്ഷകര്‍ സി.പി.എമ്മാണെന്നും റൗഫ് അഭിപ്രായപ്പെട്ടു.

KCN

more recommended stories