മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഇടതുപക്ഷത്ത്

manjeswarകാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഡി എം കെ മുഹമ്മദ്, സെക്രട്ടറി ഗംഗാധര അടിയോടി എന്നിവരുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേര്‍ന്ന എഐസിസി അംഗം ഷാഹിദ കമാല്‍ പങ്കെടുത്ത എല്‍ഡിഎഫ് പൊതുയോഗ വേദിയിലെത്തിയാണ് ഇവര്‍ പരസ്യമായി പിന്തുണ അറിയിച്ചത്. 10 വര്‍ഷം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്നു ഡ ി എം കെ. നിലവിലെ ബ്ലോക്ക് സെക്രട്ടറി ഗംഗാധര അടിയോടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹമീദ്, വോര്‍ക്കാടി മണ്ഡലം പ്രസിഡന്റ് നാരായണഷെട്ടി, സെക്രട്ടറി ഗണേഷ് പാവൂര്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി സി എം ചേക്കുഞ്ഞി എന്നിവര്‍ വേദിയിലുണ്ടായി. സി എച്ച് കുഞ്ഞമ്പുവിന്റെ വിജയത്തിനായി വരും ദിവസങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനംചെയ്തു. കെ ശാലിനി അധ്യക്ഷയായി. ഡി എം കെ മുഹമ്മദ്, ബി വി രാജന്‍, കെ എസ് ഫക്രൂദ്ദീന്‍, സഫറുള്ള ഹാജി എന്നിവര്‍ സംസാരിച്ചു. സി എ സുബൈര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories