മനുഷ്യ ബോംബ് ഭീകരരെ പിടികൂടാന്‍ രഹസ്യ സ്‌കാനർ

scannerറെയില്‍വേ സ്‌റ്റേഷനുകള്‍ സ്‌റ്റേഡിയങ്ങള്‍ തുടങ്ങി വന്‍തോതില്‍ ജനങ്ങള്‍ വന്നു പോകുന്ന ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഒരു പരിധി വരെ അസംഭവ്യമാണ്. ഈ വെല്ലുവിളിയെ മറികടക്കുന്നതിന് പുതിയ സുരക്ഷാ സ്‌കാനറാണ് ബ്രിട്ടീഷ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ചോളം രാജ്യങ്ങള്‍ ത്രൂവിസ് സ്‌കാനറുകള്‍ ഉപയോഗിക്കുന്നുണ്ട്. ജനങ്ങള്‍ അറിയുകപോലും ചെയ്യാതെ സുരക്ഷാ പരിശോധന സാധിക്കുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സ്റ്റേഡിയങ്ങളിലുമെല്ലാമുള്ള ബോഡി സ്‌കാനറുകള്‍ സമയം ആളുകളുടെ മെനക്കെടുത്തുന്നതും പരിശോധനക്ക് മുമ്പ് തന്നെ വ്യക്തമായ സൂചന നല്‍കുന്നതുമാണ്. ഈ രണ്ട് കുറവുകളും പരിഹരിച്ചാണ് പുത്തന്‍ തലമുറ സ്‌കാനറുടെ വരവ്. ഇത് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാനാവില്ലെന്നതാണ് പ്രത്യേകത. അതിനൊപ്പം ത്രൂവിസ് സ്‌കാനറിന്റെ പരിശോധന ജനക്കൂട്ടത്തിന്റെ സഞ്ചാരത്തെ യാതൊരു തരത്തിലും തടസപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ രാജ്യാന്തര വിമാനത്താവളങ്ങള്‍ ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഇത്തരം സ്‌കാനറുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇവയുടെ നിര്‍മ്മാതാക്കളായ ഡിജിറ്റല്‍ ബാരിയേഴ്‌സിന്റെ സിഇഒ സാക്ക് ഡോഫ്മാന്റെ അഭിപ്രായപ്രകാരം ഈ കണ്ടുപിടുത്തത്തിന്റെ പ്രധാന പ്രത്യേകത എവിടെയാണ് ത്രൂവിസ് സ്‌കാനര്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാനാവില്ലെന്നതാണ്. അതിനൊപ്പം വളരെ എളുപ്പത്തില്‍ ഈ സ്‌കാനറുകളെ എങ്ങോട്ടു വേണമെങ്കിലും കൊണ്ടുപോകാമെന്നതും മറ്റു സ്‌കാനറുകളില്‍ നിന്നും വ്യത്യസ്ഥരാക്കുന്നു. ഓസോണ്‍ പാളിയിലെ വിള്ളല്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ചത്. യൂറോപ്യന്‍ സ്‌പേസ് പ്രൊജക്ടിന്റെ ഭാഗമായിരുന്നു ഇത്. ഈ സാങ്കേതിക വിദ്യയുടെ അവകാശം ഡിജിറ്റല്‍ ബാരിയേഴ്‌സ് സ്വന്തമാക്കിയതിന് ശേഷം നാല് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് തങ്ങളുടെ ഉത്പന്നം വിപണിയിലെത്തിച്ചിരിക്കുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ത്രൂവിസ് സ്‌കാനറുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

KCN

more recommended stories