കാഴ്ചക്കാരുടെ മനം കവര്‍ന്ന് സുരേഷ്‌ഗോപിയുടെ റോഡ്‌ഷോ

bombay copyപാലക്കുന്ന് ജനനായകന്റെ സന്ദര്‍ശനത്താല്‍ പാലക്കുന്ന് അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി. ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ ശ്രീകാന്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം ജില്ലയിലെത്തിയ സുരേഷ്‌ഗോപിയെ മുത്തുക്കുട, ശിങ്കാരിമേളം തുടങ്ങി വാദ്യഘോഷങ്ങളാല്‍ ആനയിച്ചു. ആവേശേജ്ജ്വലമായ റോഡ്‌ഷോ ബേക്കലില്‍നിന്നാരംഭിച്ച് പാലക്കുന്നില്‍ അവസാനിച്ചു. വഴിയോരങ്ങള്‍ അഭൂതപൂര്‍വ്വമായി ജനനിബിഡമായി. ഉച്ചയ്ക്ക് 3 മണിമുതല്‍ റോഡ്‌ഷോ പരിപാടിയ്ക്കുവേണ്ടി അക്ഷമരായി ജനസാമാന്യം കാത്തുനില്ക്കുന്ന കാഴ്ച പ്രവര്‍ത്തകരിലും പുത്തനുണര്‍വ്വേകി.

 

KCN

more recommended stories