മയ്യിച്ചയില്‍ ലോറി ഡ്രൈവര്‍ മറ്റൊരു ലോറിയിടിച്ച് മരിച്ചു

mayichaചെറുവത്തൂര്‍ മയ്യിച്ചയില്‍ മീന്‍വണ്ടിക്ക് ടാര്‍പോളിന്‍ കെട്ടുന്നതിനിടെ ലോറി ഡ്രൈവര്‍ മറ്റൊരു ലോറിയിടിച്ച് മരിച്ചു. കോഴിക്കോട് സ്വദേശി അബ്ദുല്ല(56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം.  മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് മീന്‍ കൊണ്ടുപോയി തിരിച്ചു പോകുന്നതിനിടെ മഴ ഉണ്ടായപ്പോള്‍ മയ്യിച്ചയില്‍ ലോറി നിര്‍ത്തി ലോറിയുടെ മുകളില്‍ ടാര്‍പോളിന്‍ വിരിച്ചു കെട്ടുന്നതിനിടെ നീലേശ്വരം ഭാഗത്തേക്ക് പോകുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.  ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ചെറുവത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയിരുന്നു.

KCN

more recommended stories