യൂട്യൂബ് വീഡിയോകള്‍ ഇനിമുതല്‍ ഇന്‍സ്റ്റന്റ് ആയി അയക്കാം

metro gold 2 copyയൂട്യൂബ് വീഡിയോകള്‍ ഇനിമുതല്‍ ഇന്‍സ്റ്റന്റ് ആയി അയക്കാം. വാട്ട്‌സാപ്പ് പോലുള്ള ആപ്പ്‌ളിക്കേഷനുകളിലേക്ക് നേരിട്ട് സന്ദേശത്തിന്റെ രൂപത്തില്‍ യൂട്യൂബ് വീഡിയോ അയക്കാനുള്ള സംവിധാനം ഉടന്‍ വരുന്നു . ഇതുവരെ യുട്യൂബ് വീഡിയോയുടെ ലിങ്ക് മാത്രമാണ് ഇപ്രകാരം അയക്കാന്‍ സാധിച്ചിരുന്നത്.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്ലേ ചെയ്യാന്‍ വീണ്ടും സന്ദേശ ആപ്ലികേഷനില്‍ നിന്നും ഉപയോക്താവ് യൂട്യൂബ് ആപ്പില്‍ എത്തണമായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ഇതിനൊരു അവസാനമാകും. തുടക്കത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത ഐഒഎസ്, ആന്‍ഡ്രോയ്ഡ് തുടങ്ങിയവ ഉപയോഗിക്കുന്ന ആളുകളില്‍ ഇത് വിജയകരമായി പരീക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് തുടങ്ങിയ മൊബൈല്‍ ആപ്പുകളില്‍ വരുന്ന വലിയൊരു വിഭാഗം യൂസേര്‍സിനെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലേക്ക് ആകര്‍ഷിക്കുകയും അതുവഴി തങ്ങളുടെ പരസ്യ വിഭാഗത്തിലെ വരുമാന വര്‍ദ്ധനവുമാണ് പുതിയ സംവിധാനം വഴി യുട്യൂബ് ലക്ഷ്യം വെക്കുന്നത്.

 

 

KCN

more recommended stories