വെനസ്വേലയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

karakas

കാരക്കാസ്: വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ വിമതരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ജനാധിപത്യം പന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ പ്രക്ഷോഭകാരികള്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ കോലം കത്തിച്ചു. പെട്രോള്‍ ബോംബെറിഞ്ഞ പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ പോലീസിന് ടിയര്‍ഗ്യാസ് പ്രയോഗിക്കേണ്ടിവന്നു.

പ്രസിഡന്റ് നിക്കോളസ് മഡുറോയ്‌ക്കെതിരെ കഴിഞ്ഞ ഫിബ്രവരിയില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെയായി നാല്‍പ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്.

രാജ്യത്തെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയണമെന്നും പെണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭമാരംഭിച്ചത്. പ്രസിഡന്റ് രാജിവച്ചാല്‍ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കുകയുള്ളൂവെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

അതേസമയം ബൊളീവിയന്‍ വിപ്ലവത്തെ ഓമിപ്പിക്കുംവിധം ചുവപ്പുവേഷം ധരിച്ച ആയിരക്കണക്കിന് ആളുകള്‍ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചും തെരുവിലിറങ്ങിയിട്ടുണ്ട്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ കടുത്ത നടപടികളുമായി രംഗത്തുവന്നെങ്കിലും ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍ . മഡുറോ രാജിവയ്ക്കുംവരെ തെരുവില്‍ തന്നെ തുടരുമെന്ന ഉറച്ച നിലപാടിലാണവര്‍ . പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയാണ് സമരം തുടരുന്നതെന്നും അവര്‍ പറയുന്നു.

എത്ര ശക്തമായ പ്രതിഷേധമുണ്ടായാലും പ്രക്ഷോഭകാരികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് ഹ്യൂഗോ ഷാവേസില്‍ നിന്ന് അധികാരമേറ്റെടുത്ത് പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മഡുറൊ. എത്ര വലിയ എതിര്‍പ്പുണ്ടായാലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അധികാരത്തില്‍ തുടരുക തന്നെ ചെയ്യുമെന്ന് മഡുറോ പറഞ്ഞു.

KCN

more recommended stories