ജിഷയുടെ അമ്മക്ക് സഹായവുമായി നടന്‍ ജയറാം

city bag (3) copyപെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ അമ്മക്ക് നടന്‍ ജയറാമിന്റെ ധനസഹായം. പുതിയ ചിത്രം ആടുപുലിയാട്ടത്തിന്റെ ലാഭ വിഹിതമായ രണ്ടുലക്ഷം രൂപ രാജേശ്വരിക്ക് ജയറാം കൈമാറി. പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിയ ജയറാം വീട് നിര്‍മാണത്തിനുള്ള ഫണ്ടിലേക്കാണ് തുക കൈമാറിയത്.

ജിഷയുടെ സഹോദരി ദീപയോട് വിവരങ്ങള്‍ ആരാഞ്ഞ ജയറാം രാജേശ്വരിയെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ചിത്രത്തിന്റെ നിര്‍മാതാവ് കണ്ണന്‍ താമരകുളവും ജയറാമിനൊപ്പം ഉണ്ടായിരുന്നു.

 

 

KCN