പുരുഷന്മാരല്ല, സ്ത്രീകളാണ് യഥാര്‍ത്ഥ സ്മാര്‍ട്ട്‌ഫോണ്‍ അടിമകള്‍..!

smartphoneപുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ആസക്തിയുള്ളത് പുരുഷന്മാര്‍ക്കാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ഏതു നേരവും കൈയ്യിലെ സ്മാര്‍ട്ട് ഫോണില്‍ തന്നെ നോക്കിയിരിക്കുന്നില്ലെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗത്ത് കൊറിയയിലെ അജൗ സര്‍വ്വകലാശാലയിലെ പ്രൊഫസറന്മാരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തിയത്. മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ സമയം സ്ത്രീകള്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിനായി വിനിയോഗിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഫോണ്‍ വിളികള്‍ക്കല്ലാതെ നാലു മണിക്കൂര്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനായി സ്ത്രീകള്‍ ചെലവഴിക്കുന്നവെന്ന് ഈ ഗവേഷകര്‍ കണ്ടെത്തി.

സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്കും ചാറ്റിംഗ് , ബ്രൗസിംഗ് തുടങ്ങിയ സേവനങ്ങള്‍ക്കുമായാണ് ഇവര്‍ ഇത് ഉപയോഗിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമായി. പുരുഷന്മാരേക്കാള്‍ പത്ത് ശതമാനമാണ് സ്ത്രീകളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം. അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഗുരുതര ആരോഗ്യ- മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്

KCN

more recommended stories