ബിജെപി മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കില്ല: പ്രധാനമന്ത്രി

modiബലസോറെ: ബിജെപി സര്‍ക്കാര്‍ സാധാരണക്കാരന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്താകമാനമുള്ള പാവപ്പെട്ടവരുടെ ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്ന് അഭിപ്രായപ്പെട്ട മോദി ഒരു സംസ്ഥാനത്തിനും വികസനവും മാറ്റവും അന്യമാകില്ലെന്നും അഭിപ്രായപ്പെട്ടു. ഒഡീഷയിലെ ബലസോറയില്‍ പാര്‍ട്ടി സംഘടിപ്പിച്ച വികാസ് പര്‍വ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഒഡീഷയിലെ നവീന്‍ പട്‌നായിക് സര്‍ക്കാരിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. ഭുവനേശ്വറിലെ സര്‍ക്കാര്‍ ഉറത്തക്കിലാണെന്നും സംസ്ഥാനത്ത് വികസനവും വളര്‍ച്ചയും ഉണ്ടാകാന്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റണമെന്നും മോദി പറഞ്ഞു. ബിജെപിയും വികസനവും പരസ്പര പൂരകങ്ങളാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എല്ലാ രംഗത്തും വികസനം കൈവരിച്ചെന്നും ഒഡീഷ ഇപ്പോഴും ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ മൂലം കഷ്ടപ്പെടുകയാണെന്നും മോദി പറഞ്ഞു. ഒഡീഷയിലെ പല ഗ്രാമങ്ങളിലും വൈദ്യുതി എന്നത് ഇപ്പോഴും വിദൂര സ്വപ്‌നം മാത്രമാണെന്ന് മോദി കുറ്റപ്പെടുത്തി.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി ഒഡീഷയില്‍ സന്ദര്‍ശനം നടത്തുന്നത്. വരുന്ന ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് ഈ സന്ദര്‍ശനങ്ങള്‍ എന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.

KCN

more recommended stories