കളക്ടറേറ്റ് പരിസരത്ത് ഔഷധ വൃക്ഷത്തൈകള്‍ നട്ടു

kasaragod collectrateകാസര്‍കോട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ വനംവകുപ്പുമായി ചേര്‍ന്ന് കളക്ടറേറ്റ് പരിസരത്ത് ഔഷധ വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ നീര്‍മരുത് തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. അബ്ദുല്‍ നാസര്‍, ആര്‍.പി മഹാദേവകുമാര്‍, സി ജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ പി ഇംതിയാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍, ജില്ലാ ലോ ഓഫീസര്‍ എ സീതാരാമ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.കെ വിനോദ്, സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ഓരോ വൃക്ഷത്തൈകള്‍ വീതം നട്ടു. നീര്‍മരുത്, കുമ്പിള്‍, നെല്ലി, ആര്യവേപ്പ്, കണിക്കൊന്ന, മഹാഗണി, മുള, ഉങ്ങ് തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.

 

KCN

more recommended stories