പള്ളിക്കര മേല്‍പ്പാലം അലൈന്‍മെന്റിന് റെയില്‍വേ മൂന്ന് ദിവസത്തിനകം അനുമതി നല്‍കണം: കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി

Dream zone copyനീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിന്റെ അലൈന്‍മെന്റിന് റെയില്‍വേ മൂന്ന് ദിവസത്തിനകം അനുമതി നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി നിര്‍ദേശിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സേതുഭാരതം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന മേല്‍പ്പാലത്തിന്റെ സ്ഥലം റെയില്‍വേ, ദേശീയപാത, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അലൈന്‍മെന്റ് തയ്യാറാക്കിയിരുന്നു. ഇതിന് റെയില്‍വേയുടെ അനുമതി ലഭിക്കുന്നതോടെ കണ്‍സള്‍ട്ടന്‍സി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കും. ഒരു മാസത്തിനകം എസ്റ്റിമേറ്റും വിശദമായ പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന് ചുമതലയുള്ള ചൈതന്യ കണ്‍സള്‍ട്ടന്‍സി എംഡി എസ് കെ സിന്‍ഹ പി കരുണാകരന്‍ എംപിയെ അറിയിച്ചു. പദ്ധതിക്ക് റെയില്‍വേ ക്ലിയറന്‍സ് ലഭിക്കുന്നതോടെ മേല്‍പ്പാലത്തിന്റെ സാങ്കേതിക തടസം നീങ്ങും. ഈ സാഹചര്യത്തില്‍ മൂന്ന് മാസത്തിനകം ടെന്‍ഡര്‍ നടപടി സ്വീകരിക്കുമെന്ന് എംഡി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള സേതുഭാരതം പദ്ധതിയിലുള്ള കേരളത്തിലെ രണ്ട് പദ്ധതികളിലൊന്നാണ് പള്ളിക്കര മേല്‍പ്പാലം. പി കരുണാകരന്‍ എംപിയുടെ നിരന്തര ഇടപെടലിലാണ് മേല്‍പ്പാലം പദ്ധതിയിലുള്‍പ്പെടുത്തിയത്.

 

KCN

more recommended stories