എം പി ഫണ്ടില്‍ നിന്നും ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 378.58 ലക്ഷത്തിന്റെ 65 പ്രവര്‍ത്തികള്‍

karunakaran കാസര്‍കോട് : പതിനാറാം ലോകസഭയുടെ കാലയളവില്‍ പി കരുണാകരന്‍ എം പി യുടെ ഫണ്ടില്‍ നിന്നും ജില്ലയില്‍ 378.58 ലക്ഷം രൂപയുടെ 65 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. എം പി മാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ പി കരുണാകരന്‍ എം പി യുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് 65 പ്രവര്‍ത്തികള്‍ ഇതിനോടകം ഭൗതികമായി പൂര്‍ത്തീകരിച്ചതായി അറിയിച്ചത്. 609.03 ലക്ഷം രൂപയുടെ 92 പ്രവര്‍ത്തികളാണ് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്. ഈ 65 പ്രവര്‍ത്തികളില്‍ തുടര്‍ന്ന് വരുന്ന 37 പ്രവര്‍ത്തികളില്‍ 62.57 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ അന്തിമ ബില്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കുമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശേഷിക്കുന്ന 27 പ്രവര്‍ത്തികളുടെ നിര്‍വ്വഹണം ത്വരിതപ്പെടുത്തുവാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. 2016-17 സാമ്പത്തിക വര്‍ഷത്തിലേക്കായി 436.29 ലക്ഷം രൂപയുടെ 68 പ്രവൃത്തികള്‍ എം പി നിര്‍ദേശിച്ചു.

അനുവദിച്ച തുകയുടെ 80 ശതമാനത്തിലധികവും ചെലവഴിച്ച് എം പി ഫണ്ട് ചെലവഴിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജില്ലകളില്‍ ഒന്നായി കാസര്‍കോട് മാറി എന്ന് യോഗത്തില്‍ എം പി അറിയിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അപര്യാപ്തത നിര്‍മ്മാണ പ്രവൃത്തികളെ ബാധിക്കുന്നുണ്ടെന്നും എം പി അറിയിച്ചു. എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ബില്ലുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി, ഫൈനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍ വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

KCN

more recommended stories