ജിഷ വധം കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യം

Dream zone copyതൃശൂര്‍: കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്ന് പ്രതി കുറ്റസമ്മതം നടത്തി.. കഴിഞ്ഞ ദിവസം പിടികൂടിയ അസം സ്വദേശി അമിയൂര്‍ ഉള്‍ അസ്‌ലമിനെ ജിഷ ഒരിക്കല്‍ ജിഷ കളിയാക്കിയിരുന്നു ഇതാണ് വൈരാഗ്യത്തിന് കാരണം. ഇതാണ് കൊലയിലേക്ക് നയിച്ചത്. തൃശൂരിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചായിരുന്നു പൊലീസ് ചോദ്യം ചെയ്തിരുന്നത്. പ്രതിയെ രണ്ട് ദിവസത്തോളമായി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. പ്രതിയെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചു. പ്രതിയുടെ അറസ്റ്റ ഉടന്‍ല രേഖപ്പെടുത്തും. അസം സ്വദേശിയായ ഇയാള്‍ക്ക് ഭാഷ മനസിലാകാത്തതിനാല്‍ പൊലീസ് ദ്വിഭാഷിയുടെ സഹായം തേടിയിട്ടുണ്ട്.

ഡി.എന്‍.എ പരിശോധനഫലം അനുകൂലമായതോടെയാണ് പ്രതി അമിയൂര്‍ ഉള്‍ ഇസ്‌ലാം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജിഷയുടെ സുഹൃത്തായിരുന്ന പ്രതി നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു. ജിഷയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് പ്രതി ജിഷയുമായി പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാവുകയായിരുന്നു. പ്രതി തന്നെയാണ് തങ്ങള്‍ പരിചയക്കാരാണെന്ന കാര്യം വെളിപ്പെടുത്തിയത്.

 

KCN

more recommended stories