പള്ളി മുറ്റത്ത് ക്ഷേത്ര കമ്മിറ്റിയുടെ നോമ്പുതുറ കാണണം ബോവിക്കാനത്തിന്റെ മതസൗഹാര്‍ദ്ദം

abiമതത്തിന്റെയും ജാതിയുടെയും പേരില്‍ മതിലുകളുയരുന്ന വര്‍ത്തമാനകാലത്ത് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ മാതൃക പകരുകയാണ് ബോവിക്കാനക്കാര്‍. എല്ലാവരും ഒരമ്മ പെറ്റ മക്കളാണെന്നും എല്ലാവരുടേയും രക്തം ഒന്നാണെന്നും തെളിയിച്ചുകൊണ്ട് മുളിയാറിലെ ക്ഷേത്രകമ്മിറ്റിക്കാര്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങളുമായി പള്ളിമുറ്റത്തെത്തിയപ്പോള്‍ അത് പുതിയ അധ്യായമായി മാറി.

മുളിയാര്‍ ക്ഷേത്രത്തിലെ കുരുക്ഷേത്ര എന്ന കൂട്ടായ്മയാണ് ബോവിക്കാനം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കായി നോമ്പു തുറ സംഘടിപ്പിച്ചത്. നോമ്പുനോറ്റ മുസ്‌ലിമിന്റെ വിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട് ഹൈന്ദസഹോദരങ്ങള്‍ അഭിവാദ്യങ്ങളുമായി അരികിലെത്തിയപ്പോള്‍ പള്ളിയിലൊത്തുകൂടിയവര്‍ ഹൃദയത്തിലേക്കാണ് അവരെ സ്വീകരിച്ചത്.
സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങളാണ് സംഗമത്തില്‍ ഒത്തുകൂടിയത്. മതസൗഹാര്‍ദ്ദത്തിന്റെ പുതിയ മാനങ്ങളെക്കുറിച്ച് സംഗമത്തില്‍ എത്തിയവര്‍ വാതോരാതെ സംസാരിച്ചു.
ആദൂര്‍ എസ്.ഐ സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലന്‍ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം സ്വാഗതം പറഞ്ഞു. കെ.ബി.മുഹമ്മദ് കുഞ്ഞി, ജയകൃഷ്ണന്‍ മാസ്റ്റര്‍, സിദ്ദീഖ് ബോവിക്കാനം, മസൂദ് ബോവിക്കാനം, എ.എസ്.ഐ ഫിറോസ്, രാജന്‍ മുളിയാര്‍, മധു ചിപ്ലിക്കായ, ശിവരാജന്‍, ശെരീഫ് കൊടവഞ്ചി, ബി.സി.കുമാരന്‍, ഹംസ ബി.കെ, വാര്‍ഡ് മെമ്പര്‍ ഗണേഷ്, ഹനീഫ് ബോവിക്കാനം എന്നിവര്‍ സംസാരിച്ചു.

 

KCN

more recommended stories