രണ്ടാം ട്വന്റി20: ഇന്ത്യക്ക് 10 വിക്കറ്റ് ജയം; മൻദീപ് സിങ്ങിന് അർധസെഞ്ചുറി

india vs zimbaveഹരാരെ∙ ആദ്യമൽസരത്തിൽ രണ്ടു റൺസിന്റെ അപ്രതീക്ഷിത തോൽവി സമ്മാനിച്ച സിംബാബ്‌വെയെ രണ്ടാം ട്വന്റി20 മൽസരത്തിൽ 10 വിക്കറ്റിന് പൊളിച്ചടുക്കി ഇന്ത്യയുടെ തിരിച്ചടി. സിംബാബ്‌വെ ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടക്കുമ്പോൾ 41 പന്തുകൾ ബാക്കിയായി. ഇതോടെ, മൂന്നു ട്വന്റി20 മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ സിംബാബ്‌വെയ്ക്കൊപ്പമെത്തി. ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ 10 വിക്കറ്റ് വിജയമാണിത്.

സ്കോർ: സിംബാബ്‌വെ – 20 ഓവറിൽ ഒൻപതിന് 99. ഇന്ത്യ – 13.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 103.

ഇന്ത്യയ്ക്കായി ഓപ്പണർ മൻദീപ് സിങ് അർധസെഞ്ചുറി (52) നേടി. ലോകേഷ് രാഹുൽ 40 പന്തിൽ 47 റൺസെടുത്ത് പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ മൽസരത്തിൽ ട്വന്റി20 അരങ്ങേറ്റത്തിനിറങ്ങിയ രാഹുൽ, ആദ്യപന്തിൽ തന്നെ പുറത്തായി നാണക്കേടിന്റെ ഒരു ‘റെക്കോർഡും’ സ്വന്തമാക്കിയിരുന്നു. ട്വന്റി20യിൽ ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയ രാഹുൽ രണ്ടാം മൽസരത്തിൽ ഇതിന് പ്രാശ്ചിത്തം ചെയ്തു. 39 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു മൻദീപിന്റെ ഇന്നിങ്സ്. രാഹുൽ രണ്ടുവീതം ബൗണ്ടറിയും സിക്സും പറത്തിയാണ് 47 റൺസെടുത്തത്.

KCN

more recommended stories