കബാലിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍ ആയി എയര്‍ ഏഷ്യ കരാര്‍ ഒപ്പിട്ടു. ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ട്ണറായി കരാര്‍ ഒപ്പിട്ട കാര്യം എയര്‍ ഏഷ്യ അധികൃതര്‍ തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ചിത്രത്തിലെ ഏതാനും സ്വീക്വന്‍സുകളില്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചു. ചിത്രത്തിന്റെ പ്രമോഷനായി പ്രത്യേക പാക്കേജ് തന്നെയാണ് എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കബാലിയുടെ റിലീസ് ദിനത്തില്‍ ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍.
7860 രൂപയാണ് ഈ സ്പെഷല്‍ പാക്കേജിന്റെ തുക. ഇതില്‍ കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവയും ഉള്‍പ്പെടും. രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ഫ്ളൈറ്റ് ഏഴ് മണിക്ക് ചെന്നൈയില്‍ എത്തി യാത്രക്കാരെ പിന്നീട് തീയറ്ററില്‍ എത്തിക്കും. ഷോ കഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയില്‍ നിന്ന് തിരിച്ച് ബംഗലൂരുവിലേക്ക്. കബാലി സിനിമയുടെ ആദ്യ ദിനം മാത്രമായിരിക്കും ഈ സ്പെഷല്‍ ഫ്ളൈറ്റ്. ജൂലൈ 15നാണ് കബാലി റിലീസ് ചെയ്യുന്നത്.
more recommended stories
-
സര്‍ക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും
വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഇന്നലെ.
-
തികഞ്ഞ വിജയപ്രതീക്ഷ, കോണ്‍ഗ്രസ് വ്യാജ പ്രചരണം നിര്‍ത്തണം, പ്രജ്ജ്വലിനെതിരെ നടപടി ഉറപ്പ്: അമിത് ഷാ
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത്.
-
പഴമയുടെ തനിമ വിളിച്ചോതി മര്‍കസുല്‍ മൈമമില് ഓത്തിനിരുത്തല്‍
മൊഗ്രാല്‍ പുത്തൂര്‍ : പഠനാരംഭം കുറിക്കാനൊരുങ്ങുന്ന.
-
കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികളായി
പ്രസിഡണ്ടായി ഇല്യാസ് T A ,.
Leave a Comment