സഹനം സമരം, സമര്‍പ്പണം എസ്.കെ.എസ്.എസ്.എഫ് റമളാന്‍ പ്രഭാഷണത്തിന് പതാക ഉയര്‍ന്നു

Dream zone copyകാസര്‍കോട്: സഹനം സമരം സമര്‍പ്പണം എന്നീ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്റ ഭാഗമായി ജില്ലാ എസ് കെ എസ് എസ് എഫ് കമീറ്റി ‘ ഇന്ന് മുതല്‍ ജൂണ്‍ 28 വരെയുള്ള തീയ്യതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പി.ബി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് പതാക ഉയര്‍ന്നു, സ്വാഗത സംഘംചെയര്‍മാന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷനും മായ ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പതാക ഉയര്‍ത്തി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര

സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, യു സഅദ് ഹാജി, യു ബഷീര്‍ ഉളിയത്തടുക്ക, എം എ ഖലീല്‍, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹനീഫ് മൗലവി ഉളിയത്തടുക്ക, സുഹൈല്‍ ഫൈസി കമ്പാര്‍, റശീദ് മൗലവി ചാലക്കുന്ന്, എന്‍.എം സിദ്ധീഖ് ബെദിര, ഷംസുദ്ധീന്‍, അബ്ദുല്ല മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ സംബന്ധിച്ചു
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഭാഷണം നടത്തുന്ന ലോക പണ്ഡിതന്‍ സിം സാറുല്‍ ഹഖ് ഹുദവി രാവിലെ ഫ്‌ളൈയിറ്റ് മാര്‍ഗം ജില്ലയില്‍ എത്തി ആഭാസങ്ങളില്‍ നിന്ന് ആചാരങ്ങളിലേക്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും നാളെ ഖലീല്‍ ഹുദവി കല്ലായവും
ജൂണ്‍ 26 ഞായര്‍ രാവിലെ 9 മണിക്ക് ഓണമ്പള്ളി മുഹമ്മദ് ഫൈസി നവ മാധ്യമങ്ങള്‍ ഖുര്‍ ആനിന്റെ തിരുത്ത് എന്ന വിഷയത്തിലും, ജൂണ്‍ 27 തിങ്കള്‍ രാവിലെ 9 മണിക്ക് ഹാഫിള് നിസാമുദ്ധീന്‍ അസ്ഹരി കുമ്മനം നല്ല വീട് സ്വര്‍ഗ്ഗജീവിതം ഇവിടെയും സാധ്യമാകും എന്ന വിഷയത്തിലും, ജൂണ്‍ 28 ചൊവ്വ രാവിലെ 9 മണിക്ക് നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലവും പ്രഭാഷണം നടത്തും റമളാന്‍ പ്രഭാഷണ വേദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖയില്‍ നിറ സാനിധ്യമായ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രേ മുഹമ്മദ് ഹാജിക്ക് ശംസുല്‍ ഉലമാ അവാര്‍ഡ് നല്‍കി ആ ധരിക്കും, മുടി കര ഖാസിയായ സമസ്ത കേന്ദ്ര മുശാവറ അംഗംഎം.എ ഖാസിം മുസ്ലിയാര്‍ക്ക് സ്വീകരണം നല്‍കും, ദാറുല്‍ ഹുദ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായ എം.ഐ സി വിദ്യാര്‍ത്ഥികള്‍ക്ക് സനേ ഹ പഹാരം നല്‍കും, ദുബൈ എസ് കെ എസ് എസ് എഫ് മുഖാന്തരം ജില്ലയില്‍ നല്‍കുന്ന മുഅല്ലിം ഫണ്ടിന്റെ ആദ്യ ഗഡു കൈമാറുംവിവിധ ദിവസങ്ങളിലായി, നടക്കുന്ന പരിപാടി. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ആലി കുട്ടി മുസ്ലിയാര്‍, ജില്ലാ മുശാവറ പ്രസിഡണ്ട് ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, പള്ളിക്കര ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, നീലേശ്വരം ഖാസി ഇ കെ മഹ്മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും, ദിവസവും പ്രഭാഷണത്തിന് ശേഷം നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനക്ക്, സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, സയ്യിദ് സഫ് വാന്‍ തങ്ങള്‍ അല്‍ മശ്ഹൂര്‍ ഏഴിമല ,സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ ഖാദിരി യമാനി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ,സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം നേത്യത്വം നല്‍കും

 

KCN

more recommended stories