ബസില്‍ കടത്തിയ 4000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും 55 കുപ്പി വിദേശമദ്യവും പിടികൂടി : ഒരാള്‍ അറസ്റ്റില്‍

madhyamകുമ്പള: കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 55 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യവും 4000 പാക്കറ്റ് പുകയില ഉത്പന്നങ്ങളും മഞ്ചേശ്വരം എക്സൈസ് ചെക്‌പോസ്റ്റ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് റാഫി ഹൗസില്‍ റാഫി (23)യെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടിയത്. ബസ്സിന്റെ സീറ്റനടിയില്‍ വെച്ച നിലയിലായിരുന്നു മദ്യവും പുകയില ഉത്പന്നങ്ങളും.

KCN

more recommended stories