കൊതുകു കടിയില്‍ നിന്നും രക്ഷ നേടുക ഡെങ്കിപ്പനി തടയുക

dengue വൈറസ്ബാധ മൂലമുണ്ടാകുന്ന ഡെങ്കിപ്പനി ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് പരത്തുന്നത്. രോഗാണുവാഹിയായ കൊതുകിന്റെ കടിയേറ്റ പത്തു ദിവസത്തിനുളളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) അറിയിച്ചു.

ആകസ്മികമായ തീവ്രമായ പനി, നെറ്റിയില്‍ കടുത്ത വേദന കണ്ണുകള്‍ക്ക് പിന്നില്‍ വേദന, കണ്ണുകളുടെ ചലനം മൂലം വേദന വര്‍ദ്ധിക്കുന്നു, പേശികളിലും സന്ധികളിലും വേദന, വിശപ്പും രുചിയും നഷ്ടപ്പെടല്‍, നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തടിപ്പ്, ഓക്കാനവും ഛര്‍ദ്ധിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍. വിട്ടുമാറാത്ത അസഹനീയമായ വയറുവേദന, ചര്‍മ്മം വിളറിയതും, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, ചര്‍മ്മത്തിനടിയില്‍ രക്തംകല്ലിച്ച്, രക്തത്തോടുകൂടെയോ അല്ലാതെയോ ഇടയ്ക്കിടെ ഛര്‍ദ്ദി, ഉറക്കമിളച്ചയും അസ്വസ്ഥതയും, നിലയ്ക്കാത്ത കരച്ചില്‍. അമിതമായ ദാഹം,(വായില്‍ വരള്‍ച്ച), നാഡിമിടിപ്പു കുറയല്‍, ശ്വാസോഛ്വാസത്തിന് വൈഷമ്യം എന്നിവയാണ് വളരെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഡെങ്കി ഹെമോറജിക് പനിയുടെ ലക്ഷണങ്ങള്‍.
ഡെങ്കിപ്പനി തടയാന്‍ ചെയ്യേണ്ട രോഗപ്രതിരോധ നടപടികള്‍
.തണലും വെയിലും ഉളള സ്ഥലങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും മഡസര്‍ട്ട് കൂളറുകള്‍, ഡ്രമ്മുകള്‍, പാത്രങ്ങള്‍, ബക്കറ്റുകള്‍, ചെടികള്‍ നട്ടു വളര്‍ത്തുന്ന ചട്ടികള്‍, കുപ്പികള്‍, ടയറുകള്‍, മേല്‍ക്കൂരകളിലെ ഓവുകള്‍, ബേസിനുകള്‍, വെളളക്കുഴികള്‍, സിമന്റ് ബ്‌ളോക്കുകള്‍, വൃക്ഷങ്ങളിലെ ദ്വാരങ്ങള്‍ തുടങ്ങി വെളളം തങ്ങിനില്‍ക്കുന്ന ഇടങ്ങളിലാണ് കൊതുകുകള്‍ പെറ്റുപെരുകുന്നത്. സ്വയം ചികില്‍സ ഒഴിവാക്കുക, പനിയുണ്ടായാല്‍ ഉടനടി ചികില്‍സ തേടണം, എല്ലാ ഞായറാഴ്ചകളിലും വീടും പരിസരവും നിരീക്ഷിച്ച് കൊതുക് വളരുന്നതിനുളള സാഹചര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക, അടക്കാതോട്ടങ്ങളിലെ പാളകള്‍ അയകെട്ടി അതില്‍ തൂക്കിയിടുക, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ടാപ്പിംഗ് ഇല്ലാത്തപ്പോള്‍ കമഴ്ത്തി വെയ്ക്കണം. കൂളറുകളില്‍ നിന്നും, ചെറുപാത്രങ്ങളില്‍ നിന്നും, വെളളം കെട്ടിക്കിടക്കുന്ന മറ്റ് സ്ഥലങ്ങളില്‍നിന്നും വെളളം നീക്കം ചെയ്യുക, കൈകളും കാലുകളും മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഏത് പനിയുടെയും തുടക്കത്തില്‍ പൂര്‍ണ്ണവിശ്രമം എടുക്കേണ്ടതും, ധാരാളം പാനീയങ്ങള്‍ കുടിക്കേണ്ടതുമാണ്. ഇവയാണ് ഡെങ്കിപ്പനി തടയാന്‍ ചെയ്യേണ്ട രോഗപ്രതിരോധ നടപടികള്‍. ഏതുപനിയും ഡെങ്കിപ്പനിയാവാന്‍ സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതലെടുക്കണം..

 

KCN

more recommended stories