ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോയിൽ ജോലി; ചരിത്രമെഴുതി കെഎംആർഎൽ

kochi metro jobകൊച്ചി: കൊച്ചിയിലെ ഭിന്നലിംഗക്കാർക്ക് ഇനി കൊച്ചി മെട്രോയിൽ ജോലി. മെട്രോ റയിൽ എംഡി ഏലിയാസ് ജോർജും സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനം ഭിന്നലിംഗക്കാർക്ക് ജോലി അവസരം ഒരുക്കുന്നത്. കൊച്ചിയുടെ വികസനത്തിൻറെ പാളങ്ങളിൽ ഓടിത്തുടങ്ങുന്ന മെട്രോ ട്രെയിൻ മറ്റൊരു ചരിത്രം കൂടി കുറിക്കുകയാണ്. ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോയിൽ ജോലി എന്ന വാഗ്ദാനമാണ് കെഎംആർഎൽ നൽകുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശ് മുന്നോട്ടുവച്ച ആശയം നടപ്പാക്കാനാണ് കെഎംആർഎൽ തീരുമാനം. മെട്രോയുടെ മെയിൻറനൻസ്, ക്ലീനിങ് ജോലികൾക്കായി കുടുംബശ്രീ യൂണിറ്റുകളെ പരിഗണിക്കാൻ നേരത്തേ തീരുമാനമുണ്ടായിരുന്നു. ഇവർക്കൊപ്പം ഭിന്നലിംഗക്കാരുടെ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തും.  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും നൽകും. കൊച്ചി നഗരത്തിൽ റജിസ്റ്റർ ചെയ്ത 128 ഭിന്നലിംഗക്കാരുണ്ടെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജോലിക്കായി ഭിന്നലിംഗക്കാരെ തിരഞ്ഞെടുക്കും മുമ്പ് പൊലീസിൽ നിന്ന് ഇവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കും. ഭിന്നലിംഗക്കാരെ മർദിച്ചതിനെത്തുടർന്ന് കടുത്ത വിമർശനം നേരിടുന്ന പൊലീസിന് താൽക്കാലിക മുഖംമിനുക്കൽ കൂടിയായി ഇപ്പോഴത്തെ ഇടപെടൽ.

KCN

more recommended stories