വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം; ഡി വൈ എഫ് ഐ യുവസാഗരം ഓഗസ്റ്റ് 15ന്

dyfi yuvasagaram kasaragodകാസര്‍കോട്: വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഡി വൈ എഫ് ഐ യുവസാഗരം സംഘടിപ്പിക്കും. പരിപാടിയില്‍ കാല്‍ ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കും.

രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്ത്വത്തിനും കടുത്ത ഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം കടന്നുവരുന്നത്. സംഘപരിവാറിന്റെയും ആര്‍ എസ് എസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്രഭരണം രാജ്യത്തിനകത്ത് കടുത്ത വര്‍ഗീയ ദ്രുവീകരണമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സംഘപരിവാര്‍ ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളും മതേതരവാദികളും വേട്ടയാടപ്പെടുന്നു. ജനിച്ച വര്‍ഗത്തിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും പേരില്‍ പോലും രാജ്യത്ത് മനുഷ്യര്‍ കൊല്ലപ്പെടുന്നു. തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവരെയും ചിന്തകന്‍മാരെയും എഴുത്തുകാരെയും സാംസ്‌കാരിക നായകന്‍മാരെയുമെല്ലാം നിര്‍ദാക്ഷണ്യം വേട്ടയാടുകയാണ് സംഘപരിവാര്‍ ശക്തികള്‍.

നാടിനെ വെട്ടിമുറിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ മാനവികതയുടെയും മതേതരത്വത്തിന്റെയും സന്ദേശമുയര്‍ത്തിയാണ് ഡി വൈ എഫ് ഐ യുവസാഗരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാനഗര്‍ കേന്ദ്രീകരിച്ച് യുവജന പ്രകടനം ആരംഭിക്കും. നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മുഴുവന്‍ മതേതര വിശ്വാസികളും യുവസാഗരത്തില്‍ അണിനിരക്കണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

KCN

more recommended stories