കാസര്‍കോട് മെഡിക്കല്‍ കോളേജ് ബജറ്റില്‍ പണം വകയിരുത്താത് ജില്ലയോടുളള അവഗണനയെന്ന് സമര സമിതി

medical collegerകാസര്‍കോട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കടക്കമുളളവര്‍ക്ക് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട മെഡിക്കല്‍ കോളേജിന് ബജറ്റില്‍ പണം വകയിരുത്താത്തത് എന്‍ഡോസള്‍ഫാന്‍ രോഗികളോടുളള വെല്ലുവിളിയാണെന്നും ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുമാണെന്നും മെഡിക്കല്‍ കോളേജ് സമര സമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, കെ അഹമ്മദ് ശരീഫ്, എ കെ ശ്യാം പ്രസാദ് എന്നിവര്‍പറഞ്ഞു.

മെഡിക്കല്‍ കോളേജിന്റെ അക്കാഡമിക്ക് ബ്ലോക്കിന്റെ പണി പുരോഗമിക്കുകയാണ്. ആശുപത്രി കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നതിന് നബാര്‍ഡ് ആദ്യ ഗഡുവായി 68 കോടി രൂപ അനുവദിച്ചെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പണി ആരംഭിച്ചിട്ടില്ല. ഇതിന്റെ പണി ഉടന്‍ ആരംഭിക്കുന്നതിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തണമെന്നും മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തിയെകുറിച്ച് ജനങ്ങള്‍ക്കുളള ആശങ്കയകറ്റണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 18 ാം തീയ്യതി സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, റവന്യു മന്ത്രി എന്നിവരെ കണ്ട് നിവേദനം നല്‍കും.

 

KCN

more recommended stories